സിപിഐഎം വിശ്വാസങ്ങളുടെ മേൽ കടന്നു കയറുന്നു, അത്ഭുതം സൃഷ്ടിക്കുന്നവരാണ് തട്ടമിട്ട പെൺകുട്ടികൾ’; പി.എം.എ സലാം


തട്ടമിട്ട പെൺകുട്ടികൾ അത്ഭുതം സൃഷ്ടിക്കുകയാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. തട്ടം ഭദ്രമായി നിലനിർത്തികൊണ്ടു തന്നെ ജീവിത മാർഗത്തിൽ സംസ്ഥാനത്തെയും രാജ്യത്തെയും നയിക്കാനുള്ള വലിയ പങ്ക് അവർ നിർവഹിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ചിലർ അവരുടേതായ നയങ്ങൾ പ്രഖ്യാപിക്കുന്നതെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി. മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികളുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്നാണ് സിപിഐഎം സംസ്ഥാന സമിതിയംഗം കെ. അനിൽകുമാറിന്‍റെ പരാമർശം. അതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയതെന്ന് അറിയില്ല. പുതിയ തലമുറയിലെ പെൺകുട്ടികൾ പോലും തട്ടമിടുന്നുണ്ട്. വിശ്വാസങ്ങളുടെ മേൽ സി.പി.ഐ എം കടന്നുകയറുകയാണ്. വഖഫ്, ശബരിമല വിഷയങ്ങൾ ഇതിന് ഉദാഹരണമാണെന്നും സലാം ചൂണ്ടിക്കാട്ടി. മുസ് ലിം പെൺകുട്ടികളുടെ തലയിൽ നിന്ന് തട്ടം ഒഴിവാക്കുന്ന പ്രവർത്തനമാണ് ഇതുവരെ നടത്തിയതെന്ന് പരസ്യമായി പറഞ്ഞിട്ടും സി.പി.ഐ എമ്മിലെ ഒരു നേതാവ് പോലും പ്രതികരിക്കാത്തത് ഗൗരവതരമാണെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.

article-image

saddasadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed