സ്തനാർബുദ ബോധവൽക്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം, ക്യാൻസർ കെയർ സൊസൈറ്റി, അൽ ഹിലാൽ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ പരിപാടിയും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രമുഖ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. രാധിക തെലുഗു സ്തനാർബുദ പ്രതിരോധ ക്ലാസിനും സെൽഫ് സ്ക്രീനിങ് പരിശീലന സെഷനും നേതൃത്വം നൽകി.

ഇതോടനുബന്ധിച്ച് രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, എസ്.ജി.പി.ടി, ക്രിയാറ്റിനിൻ, യൂറിക് ആസിഡ് തുടങ്ങിയവയുടെ സൗജന്യ രക്തപരിശോധനകളും ക്യാമ്പിൽ ഒരുക്കിയിരുന്നു. ഏരിയ പ്രസിഡന്റ് ബുഷ്റ റഹീം സ്വാഗതവും റമീന കമറുദ്ദീൻ നന്ദിയും പറഞ്ഞു. സൗദ പേരാമ്പ്ര, സോന സക്കരിയ, നസ്‌നീൻ അൽതാഫ്, നസീല ഷഫീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

article-image

dfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed