ഐ.സി എഫ് മീലാദ് സമ്മേളനം പ്രൗഢമായി


തിരുനബി (സ) യുടെ സ്നേഹ ലോകം ശീർഷകത്തിൽ ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച മീലാദ് സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ ജനറൽ സിക്രട്ടറി അഡ്വ. എം.സി.അബ്ദുൾ കരീം ഉദ്ഘാടനം ചെയ്യതു. പ്രമുഖ പണ്ഡിതൻ ശാഫി സഖാഫി മുണ്ടമ്പ്ര മദ്ഹു റസൂൽ പ്രഭാഷണം നടത്തി.

ഐ.സി.എഫ്. നാഷനൽ നേതാക്കളായ അബൂബക്കർ ലത്വീഫി, ഉസ്മാൻ സഖാഫി, റഫീഖ് ലത്വീഫി വരവൂർ,ഫൈസൽ അൽ ഹിലാൽ, ശമീർ. പന്നൂർ , നൗഫൽ മയ്യേരി, സിയാദ് വളപട്ടണം, നിസാർ എടപ്പാൾ, മുനീർ സഖാഫി ചേകനൂർ എന്നിവർ സംബന്ധിച്ചു. സമ്മേളനത്തിന്റെ ഭാഗമയി നടന്ന പ്രവാചക പ്രകീർത്തന സദസ്സിന്  അബ്ദുൾ സലാം മുസ്ലാർ കോട്ടക്കൽ,.അബ്ദു റഹീം സഖാഫി വരവൂർ,. ഹംസ ഖാലിദ്. സഖാഫി , സഈദ് മുസ്ല്യാർ വാളക്കുളം എന്നിവർ നേതൃത്വം നൽകി.. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുളള രണ്ടത്താണി നന്ദിയും പറഞ്ഞു.

article-image

sdesfsf

You might also like

Most Viewed