പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വിജയാഘോഷം നടത്തി ഐ.വൈ.സി.സി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ഉണ്ടായ ചരിത്രവിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഐ.വൈ.സി.സി വിജയാഘോഷം നടത്തി. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ദേശീയ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. കോർ കമ്മിറ്റി ഭാരവാഹികൾ, മുൻ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
cv bvc