ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം ഏഴാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. നൂറ്റി മുപ്പതോളം തൊഴിലാളികൾക്കായി സിത്രയിലെ വർക്ക് സൈറ്റിൽ വെച്ച് നടന്ന പരിപാടിയിൽ തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം കുപ്പിവെള്ളവും, ജൂസും, പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, ഡിഫെൻസ് അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, സുമൻ ഭട്ട് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
dthf

