ബഹ്റൈനിലുള്ളവർക്ക് തങ്ങളുടെ വാഹനങ്ങൾക്ക് ഇഷ്ട നമ്പറുകൾ നേടാൻ അവസരമൊരുങ്ങുന്നു
ബഹ്റൈനിലുള്ളവർക്ക് തങ്ങളുടെ വാഹനങ്ങൾക്ക് ഇഷ്ട നമ്പറുകൾ നേടാൻ അവസരമൊരുങ്ങുന്നു. ബഹ്റൈൻ ഹോൾഡിങ് കമ്പനിയുടെ കീഴിലുള്ള മസാദ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ വഴിയാണ് നമ്പറുകൾക്കായി അപേക്ഷിക്കാൻ സാധിക്കുക. ഇതിനാവശ്യമായ ലേലത്തുകയും രേഖപ്പെടുത്തേണ്ടതുണ്ട്. ഏറ്റവും കൂടുതൽ സംഖ്യ ഓഫർ ചെയ്യുന്നവർക്കാണ് നമ്പറുകൾ അനുവദിക്കുക.
സെപ്റ്റംബർ 30 വരെയാണ് ഇതിനായുള്ള ക്വട്ടേഷൻ നൽകാൻ അവസരം നൽകുന്നത്. ബഹ്റൈനിലുള്ള പ്രവാസികൾക്കടക്കം ആർക്കും ഇതിൽ പങ്കാളികളാകാമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
afsf

