ചികിത്സാ സഹായം കൈമാറി


കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ കിഴക്കേ വളപ്പിൽ രജീഷിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കേരള ഗാലക്സി ബഹ്റൈൻ ഗ്രൂപ് നൽകുന്ന സഹായം കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഷൈജിത്ത് ടി.പി.ക്ക് കൈമാറി. രക്ഷാധികാരി വിജയൻ കരുമല, എക്സിക്യൂട്ടിവ് മെംബർമാരായ സിബി തോമസ്, രാജീവൻ കൊയിലാണ്ടി, ഗഫൂർ മനാമ, വിനോദ് അരൂർ, സത്യൻ പേരാമ്പ്ര തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു.  

ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്ത ജിതിൻ പേരാമ്പ്ര, ജിംഷിത്ത് പയ്യോളി, ഷംസീർ പയ്യോളി, വിജയൻ ഹമദ് ടൗൺ എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായി വിജയൻ കരുമല പറഞ്ഞു. 

article-image

രുര

You might also like

  • Lulu Exchange
  • Straight Forward

Most Viewed