ബഹ്റൈനിൽ ജോലി ചെയ്ത് വരികയായിരുന്ന പാലക്കാട് സ്വദേശി നിര്യാതനായി
ബഹ്റൈനിൽ ജോലി ചെയ്ത് വരികയായിരുന്ന പാലക്കാട് സ്വദേശി നിര്യാതനായി. പാലക്കാട് ഒറ്റപ്പാലം പത്തിരിപ്പാല പൂക്കാത്ത പറന്പത്ത് ശാന്ത കുമാറാണ് നിര്യാതനായത്. 31 വയസ്സായിരുന്നു. ഇന്നലെ സിത്രയിലെ താമസ സ്ഥലത്ത് വെച്ച് ഭക്ഷണം കഴിക്കുന്ന സമയത്ത് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ ആരോഗ്യ പ്രവർത്തകർ പ്രാഥമിക ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ സുഖില മകൻ ആറു വയസ്സുള്ള സാത്വിക് എന്നിവർ നാട്ടിലാണ്. മൃതദേഹം ഐസിആർഎഫിന്റെ ആഭിമുഖ്യത്തിൽ നാട്ടിലേക്കയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
464e6

