‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ റഫിനൈറ്റ് എന്ന പേരിൽ സംഗീതപരിപാടി സംഘടിപ്പിക്കുന്നു
ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ റഫിനൈറ്റ് എന്ന പേരിൽ സംഗീതപരിപാടി സംഘടിപ്പിക്കുന്നു. 2023−2025 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രവർത്ത നോദ്ഘാടനത്തോടനുബന്ധിച്ചാണ് മുഹമ്മദ് റാഫിയുടെ ചരമവാർഷിക ദിനാചരണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് മൂന്നിന് വൈകീട്ട് ഏഴ് മണി മുതൽ സെഗയ്യ കെ.സി.എ ഹാളിൽ വെച്ച് പരിപാടി നടക്കുന്നത്.
പരിപാടിയിൽ ബഹ്റൈനിലെ പ്രമുഖ ഗായകർ മുഹമ്മദ് റാഫിയുടെ സൂപ്പർഹിറ്റ് ഗാനങ്ങൾ വേദിയിൽ അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ertd

