കുറവിലങ്ങാട് ഗ്ലൗസ് ഗോഡൗണില്‍ തീപിടിത്തം


മുട്ടുങ്കല്‍ ഭാഗത്തു പ്രവര്‍ത്തിക്കുന്ന ഗ്ലൗസ് ഗോഡൗണില്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് ആദ്യ കണക്കുകള്‍. കൂത്താട്ടുകുളം കല്ലിടുക്കിയില്‍ എ.എന്‍. ജോണ്‍സിന്‍റെ ഉടമസ്ഥതയിലുള്ള ഹൈ കെയര്‍ ഗ്ലൗസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. 30 മുട്ടുങ്കല്‍ -മുക്കവലക്കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ ഗ്ലൗസ് പാക്കിംഗാണ് പ്രധാനമായും നടന്നിരുന്നത്. ഇവിടെ ഇരുപതോളം ഇതരസംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. കെട്ടിടം പൂര്‍ണ‌മായി കത്തിനശിച്ച നിലയിലാണ്. തീപിടിച്ചതിന് പിന്നാലെ കെട്ടിടത്തിന്‍റെ ഭിത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ജനറേറ്റര്‍ പൂര്‍ണമായി കത്തിനശിച്ചു.

ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഗ്ലൗസും നശിച്ചു. കുറവിലങ്ങാട് പോലീസും നാട്ടുകാരും കടത്തുരുത്തി, പാലാ, വൈക്കം എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്.

article-image

ASDADSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed