രാജ്യത്ത് പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ ബഹ്റൈനിലെ വ്യാപാരിസമൂഹം ഒന്നിക്കുന്നു
രാജ്യത്ത് പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ ബഹ്റൈനിലെ വ്യാപാരിസമൂഹം ഒന്നിക്കുന്നു. ‘ബെറ്റർ ലൈഫ് സൊസൈറ്റി’ എന്നപേരിൽ ഇതിനായി സംഘടന രൂപവത്കരിക്കും. ബഹ്റൈനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളായ ഫാറൂഖ് അൽ മുഅയ്യദ്, ഫുആദ് കാനൂ, അബ്ദുൽ ഹുസൈൻ ദീവാനി, ജമീൽ അൽ ഗന്ന, അഹ്മദ് അൽ സുലൂം, മർവ അൽ ഹാശ്മി, ആദിൽ അൽ സഫർ, ഖുലൂദ് അൽ ഖത്താൻ, സഈദ് ഹാഷിം, റാഇദ് യൂസുഫ് എന്നിവർ ചേർന്നാണ് പുതിയ സംഘടന രൂപീകരിക്കുന്നത്.
കുറഞ്ഞവരുമാനക്കാരും പ്രയാസപ്പെടുന്നവരുമായ കുടുംബങ്ങളെ സഹായിക്കുന്നതിനും അവരുടെ മക്കളുടെ പഠനം മുടക്കമില്ലാതെ മുന്നോട്ടുപോവുന്നതിനും വീടില്ലാത്തവർക്ക് വീടുപണിയുന്നതിനും പുനരുദ്ധരിക്കുന്നതിനും സംഘടന സർക്കാറുമായി സഹകരിച്ച് പ്രവർത്തിക്കും. സഹായത്തിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ചാരിറ്റി മാർക്കറ്റും സമ്മേളനങ്ങളും ശിൽപശാലകളും സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
dsfgsg

