ഇംറാൻ ഖാന്റെ അടുത്ത അനുയായി പാർട്ടിയുണ്ടാക്കി
പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാന്റെ അടുത്ത അനുയായിയും മുൻ പ്രതിരോധമന്ത്രിയുമായ പർവേസ് ഖത്തക് പുതിയ പാർട്ടിയുണ്ടാക്കി. പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) പാർലമെന്റേറിയൻസ് എന്നാണ് പുതിയ പാർട്ടിയുടെ പേര്. ഇംറാന്റെ പാർട്ടിയുടെ സെക്രട്ടറി ജനറലും ഖൈബർ പഖ്തൂൻക്വ പ്രവിശ്യ മുഖ്യമന്ത്രിയുമായിരുന്നു പർവേസ് ഖത്തക്.
അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞയാഴ്ച അദ്ദേഹത്തെ പി.ടി.ഐയിൽനിന്ന് പുറത്താക്കിയിരുന്നു. മുൻ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ പാർട്ടി രൂപവത്കരണ യോഗത്തിൽ പങ്കെടുത്തു.
ASDADSADSADS

