2023ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ബഹ്റൈൻ എണ്ണയിതര മേഖലയിൽ 3.5 ശതമാനം വളർച്ച രേഖപ്പെടുത്തി
2023ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ബഹ്റൈൻ എണ്ണയിതര മേഖലയിൽ 3.5 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇന്നലെ ഗുദേബിയ പാലസിൽ വെച്ച് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഈ വിവരം പുറത്ത് വിട്ടത്. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മനുഷ്യാവകാശ സംരക്ഷണ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടം അഭിമാനർഹമാണെന്നും വിലയിരുത്തി. ബ്രിട്ടൻ, കോമൺവെൽത്ത് വിദേ ശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് മനുഷ്യാവകാശ സംരക്ഷണമേഖലയിൽ ബഹ്റൈൻ ഏറെ മുന്നേറിയതായി രേഖപ്പെടുത്തിയിട്ടുള്ളത്.
ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് ഭരണാധികാരികൾക്കും ജനങ്ങൾക്കും അറബ് ഇസ്ലാമിക്ക് സമൂഹത്തിനും മന്ത്രി സഭായോഗം ആശംസകൾ നേർന്നു. നാളെ മുഹറം ഒന്നായത് കാരണം രാജ്യത്ത് പൊതു അവധി നേരത്തെ പ്രഖ്യാപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന അശൂറ ദിനാചരണത്തോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്താനും അഭ്യന്തര മന്ത്രാലയമടക്കമുള്ള വിവിധ മന്ത്രാലയങ്ങൾക്ക് മന്ത്രിസഭായോഗം നിർദേശവും നൽകി.
dfgfdg

