ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ബംഗളൂരുവിൽനിന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പ്രത്യേക വിമാനത്തിൽ മൃതദേഹം എത്തിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാർ ഉൾപ്പെടെ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകുകയാണ്. ഇന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും ഉമ്മൻ ചാണ്ടി പതിവായി പ്രാർഥനക്കെത്താറുള്ള സെക്രട്ടേറിയറ്റിനു സമീപത്തെ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും പൊതുദർശനമുണ്ടായിരിക്കും.
dasddas

