ഒമാനിൽ പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ് കൂടുതലുള്ളത് ബംഗ്ലാദേശിൽ നിന്നുള്ളവർ
രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ കണക്കുകൾ പ്രകാരം, 2023 മെയ് മാസത്തിൽ 1784736 പേർ ഒമാനിൽ പ്രവാസികളായി തുടരുന്നുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രവാസികളുടെ എണ്ണത്തിൽ 0.8 ശതമാനം വളർച്ചരേഖപ്പെടുത്തിയിട്ടുണ്ട്.
ഒമാനിലെ സ്വകാര്യ മേഖലയിൽ 1406925 പ്രവാസികളും, സർക്കാർ മേഖലയിൽ 44236 പ്രവാസികളും തൊഴിലെടുക്കുന്നുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഒമാനിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ബംഗ്ലാദേശ് പൗരന്മാരാണ് (703840 പേർ). ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. 530242 ഇന്ത്യക്കാരാണ് ഒമാനിൽ താമസിക്കുന്നത്.
dsdsdsds

