സഹൃദയ നാടൻ പാട്ട് സംഘം യൂണിഫോം ലോഞ്ചിങ്ങും അനുമോദനവും സംഘടിപ്പിച്ചു

ബഹ്റൈനിലെ സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ സീസണിലേക്കുള്ള യൂണിഫോം ലോഞ്ചിങ്ങും അനുബന്ധ ഉപകരണങ്ങൾ കൈമാറ്റവും ഇക്കഴിഞ്ഞ CBSE പത്താം തരം പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സെക്രട്ടറി രാജേഷ് ആറ്റാചേരി സ്വാഗതം പരിപാടിയിൽ പ്രസിഡണ്ട് മുരളി കൃഷ്ണൻ കൊറോം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മീനാക്ഷി ഗിരീഷ്, നിയ പുരുഷോത്തമൻ, ദേവനന്ദ സുരേഷ്, വൈഷ്ണവി ശ്രീനിവാസൻ, ശ്രീ ഹരി ആർ നായർ, ഐലണ്ട് ടോപ്പറായ കൃഷ്ണ ആർ നായർ എന്നിവർക്ക് മെമോന്റോ നൽകി ആദരിച്ചു.
ലോക കേരള സഭ അംഗം സി വി നാരായണൻ, രാജീവ് വെള്ളിക്കോത്ത്, ജോസഫ്, നെൽസൻ വർഗീസ്, അൻവർ കണ്ണൂർ, നൗഷാദ് പൂനൂർ, എന്നിവർ സംസാരിച്ചു. ലിനീഷ് കാനായി നന്ദി രേഖപ്പെടുത്തി.
ASDADSADS