വി.ഡി.സതീശൻ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; യു.ഡി.എഫ് മന്ത്രിസഭ അധികാരത്തിൽ


പ്രദീപ് പുറവങ്കര

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ മുൻപാകെ ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രിക്ക് പിന്നാലെ പി.കെ.കുഞ്ഞാലിക്കുട്ടി രണ്ടാമതായും, രമേശ് ചെന്നിത്തല മൂന്നാമതായും സത്യപ്രതിജ്ഞ ചെയ്തു. സണ്ണി ജോസഫ്, കെ.മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി.ജോൺ, എ.പി.അനിൽ കുമാർ, എൻ.ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ, ബിന്ദു കൃഷ്ണ, എം.ലിജു, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, ടി.സിദ്ദീഖ്, കെ.എ.തുളസി, ഒ.ജെ.ജനീഷ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

മന്ത്രിമാരിൽ കെ.മുരളീധരൻ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ഷിബു ബേബി ജോൺ, സി.പി.ജോൺ എന്നിവർ സഗൗരവവും ബാക്കിയുള്ള ഭൂരിഭാഗം മന്ത്രിമാരും ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുന ഖാർഗെ, തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed