വിമാനടിക്കറ്റ് നിരക്ക് വർദ്ധനവിനെതിരെ ബഹ്റൈൻ തുളുനാട് സഖാക്കൾ


സീസൺ സമയങ്ങളിലെ വിമാനയാത്ര ടിക്കറ്റ് വില വർദ്ധനയ്ക്ക് പരിഹാരം കാണണമെന്ന് കാസറഗോഡ് ജില്ലയിലെ ഇടത് പുരോഗമന കൂട്ടായ്മയായ ബഹ്റൈൻ തുളുനാട് സഖാക്കൾ ജനറൽ ബോഡി യോഗം  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രക്ഷാധികാരി പ്രസന്നൻ യോഗം ഉദ്ഘാടനം ചെയ്തു. മധു ചീമേനി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സത്യൻ മേലാം കോട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

 ജനറൽ ബോഡി യോഗത്തിൽ 19 അംഗ കമ്മിറ്റിയേയും പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. അഷറഫ് മളി (പ്രസിഡന്റ്), സുജീഷ് കുമാർ (വൈസ് പ്രസിഡന്റ്), രാജേഷ് എടനീർ (സെക്രട്ടറി), രഞ്ജിത് റാം (ജോയിന്റ് സെക്രട്ടറി), മണി മാങ്ങാട് (ട്രഷറർ), ശ്രീജിത്ത്‌ മാതാലയം (മെമ്പർഷിപ്പ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed