ഇന്ത്യൻ സ്കൂൾ ഈദ് ഗാഹ് ശ്രദ്ധേയമായി


മനാമ:

സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ നിരവധി പേർ പങ്കെടുത്തു. പണ്ഡിതനും വാഗ്മിയുമായ സഈദ് റമദാൻ നദ് വി നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗനിര്‍ഭരമായ ജീവിതമാണ് ബലിപെരുന്നാളില്‍ അനുസ്മരിക്കുന്നതെന്നും അദ്ദേഹത്തിന്റെ മാതൃക പിന്തുടര്‍ന്ന് ജീവിക്കാന്‍ കടപ്പെട്ടവരാണ് ഇസ്ലാമിക സമൂഹമെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു. 

article-image

ജാസിർ പി.പി, അനീസ് വി. കെ. മിൻഹാജ്, ജുനൈദ്, ലത്തീഫ് കടമേരി, എ.എം ഷാനവാസ്, സുബൈർ എം എം, യൂനുസ് രാജ്, സമീര്‍ ഹസന്‍, ഫാറൂഖ് വി. പി, അബ്ദുൽ ഹഖ്, മൂസ കെ.ഹസൻ, സജീർ ഇരിക്കൂർ, റിസ്‌വാൻ, അൽത്താഫ്, സിറാജ്, ഫായിസ്, അനീസ്, തംജീദ്, റിയാസ്, അൻസാർ, നബീൽ, അസ്‌ലം, സലീൽ, അഹദ്, സഫീർ, ഹാസിൻ , തസ്‌നീം, റാഷിക്, സിയാദ്, മുഹമദ് ഷാജി, അഹമ്മദ് റഫീഖ്, മൊയ്തു, സാജിദ സലീം, റഷീദ സുബൈർ, നദീറ ഷാജി തുടങ്ങിയവർ ഈദ് ഗാഹ് ഒരുക്കങ്ങൾക്ക് നേതൃത്വം നല്‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed