മലയാളി സമൂഹത്തിനായി ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ മൈതാനത്ത് നടക്കുന്ന ഈദ് ഗാഹിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി


ബഹ്റൈനിലെ മലയാളി സമൂഹത്തിനായി ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ മൈതാനത്ത് നടക്കുന്ന ഈദ് ഗാഹിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.  മുൻ വർഷങ്ങളിലേതുപോലെ സുന്നി ഔഖാഫിന്‍റെ അംഗീകാരത്തോടെ നടക്കുന്ന ഈദ്ഗാഹിലേക്ക് മുഴുവൻ മലയാളികളെയും കുടുംബസഹിതം സ്വാഗതം ചെയ്യുകയാണെന്ന് കൺവീനർ പി പി ജാസിർ അറിയിച്ചു.

നമസ്കാരത്തിന് വരുന്നവർ അംഗശുദ്ധിയെടുത്തുവരുന്നത്  നന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 35573996 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

qwqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed