എസ്. എൻ. സി. എസ് സ്പീക്കേഴ്സ് ഫോറം പുതിയ കമ്മിറ്റി സ്ഥാനമേറ്റെടുത്തു
എസ്‍എൻസിഎസ് സ്പീക്കേർസ് ഫോറത്തിന്റെ 2022 − 23 വർഷത്തെ പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനം ഫോർ പിഎം ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര നിർവഹിച്ചു. വിശ്വനാഥൻ ഭാസ്കരൻ പ്രസിഡണ്ടും, സജിത്ത് എൻ സെക്രട്ടറിയും, ജയേഷ് വികെ കോർഡിനേറ്ററും, പ്രശാന്ത് കെ.കെ ജനറൽ കൺവീനറുമായിട്ടുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്. സാബു പാല, വിപിൻ പൂക്കൂട്ടി, അജിത്ത് കുമാർ സി.കെ , ജീഷ്ണു സുരേഷ്, അജിത്കുമാർ, സന്തോഷ്. സി, സുരേഷ് പി.പി, പ്രശാന്തൻ ബി. തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ.എസ്എൻസിഎസ് ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ടോസ്റ്റ് മാസ്റ്ററും, കൗൺസിലറുമായ രവി മാരാത്ത് മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി വി.ആർ സജീവൻ സ്വാഗതം നേർന്നു. പ്രസിഡന്റ് വിശ്വനാഥൻ ബി, കോർഡിനേറ്റർ ജയേഷ് വികെ, മെൻറ്റർ സുരേഷ് പി.പി എന്നിവർ ആശംസകൾ നേർന്നു. കൺവീനർ പ്രശാന്ത് കെ. കെ. നന്ദി രേഖപ്പെടുത്തി. സാബു പാലാ, സുചിത്ര ബിജു എന്നിവർ അവതാരകരായ ചടങ്ങിൽ സ്പീക്കേഴ്സ് ഫോറത്തിന്റെ ചരിത്രത്തെപ്പറ്റി അജിത്ത് കുമാർ തയ്യാറാക്കിയ ഹ്രസ്വ ചിത്രം പ്രദർശിപ്പിച്ചു.
dsfgdsfg

