20 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന തമിഴ്‌നാട് സ്വദേശി പ്രവാസി സംഘടനകളടെ ഇടപെടലിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങി


20 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന തമിഴ്‌നാട് സ്വദേശി പ്രവാസി സംഘടനകളടെ ഇടപെടലിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങി. തഞ്ചാവൂർ സ്വദേശിയായ മുരുഗേശനാണ് അണ്ണൈ തമിഴ് മൺട്രത്തിന്റെ സഹായത്തോടെ സ്വദേശത്തേക്ക് മടങ്ങിയത്. 2004ൽ ഏജന്റുമാർ മുഖേന കെട്ടിട നിർമാണ തൊഴിലാളിയായാണ് മുരുകേശൻ ബഹ്‌റൈനിലെത്തിയത്. വർക്ക് വിസയും മറ്റും നൽകാതെ ഏജന്റുമാർ കബളിപ്പിക്കുകയായിരുന്നു. നിയമാനുസൃത രേഖകളില്ലാതിരുന്നതിനാൽ 20 വർഷമായി മുരുകേശന് ഇന്ത്യയിലേക്ക് മടങ്ങാനും കഴിഞ്ഞില്ല. ഒടുവിൽ അണ്ണൈ തമിഴ് മൺട്രത്തെ സമീപിക്കുകയായിരുന്നു. മൺട്രം സാമൂഹ്യക്ഷേമ സെക്രട്ടറി അരുൺ രാമലിംഗം വിഷയത്തിലിടപെടുകയും ഇന്ത്യൻ എംബസിയുടെ സഹായത്തോടെ  ഇന്ത്യയിലേക്ക് മടങ്ങുന്നതിന് ആവശ്യമായ യാത്രാ രേഖകൾ സംഘടിപ്പിക്കുകയും ചെയ്തു.

ചൊവ്വാഴ്ച മുരുകേശൻ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. വേണ്ട സഹായങ്ങൾ നൽകിയ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, എംബസി ഉദ്യോഗസ്ഥർ, തമിഴ്‌നാട് പ്രവാസി തമിഴ്‌ക്ഷേമ മന്ത്രാലയം, ഇമിഗ്രേഷൻ വകുപ്പ് മന്ത്രി സെൻജി കെ.എസ്. മസ്താൻ, തുടങ്ങിയവർക്ക് നന്ദി രേഖപ്പെടുത്തുന്നതായി മൺട്രം പ്രസിഡന്റ് സെന്തിൽ ജി.കെ, ജനറൽ സെക്രട്ടറി ഡോ. താമരക്കണ്ണൻ, എന്നിവർ അറിയിച്ചു.

article-image

്ീബബ

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed