ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് അവാർഡ് ദാന ചടങ്ങിൽ പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു


ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് 202223 വർഷത്തെ അക്കാദമിക് അവാർഡ് ദാന ചടങ്ങിൽ പഠനത്തിൽ  മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു.   മുഖ്യാതിഥി വിദ്യാഭ്യാസ മന്ത്രാലയം റിസ്‌ക് അസസ്‌മെന്റ് & ലീഗൽ അഫയേഴ്‌സ് ഡയറക്ടർ റീം അൽസാനേയ്, എജ്യുക്കേഷൻ സ്‌പെഷ്യലിസ്റ്റ്  സാറ സകരേയ ബുല്ലെ, സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.

article-image

പ്രിൻസിപ്പൽ പമേല സേവ്യർ   സ്വാഗതം  പറഞ്ഞു. അധ്യക്ഷ പ്രസംഗം നടത്തിയ പ്രിൻസ് നടരാജൻ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും  പിന്തുണയേകിയ അധ്യാപികമാരെയും  രക്ഷിതാക്കളെയും അഭിനന്ദിച്ചു. ചടങ്ങുകൾക്ക് തുടക്കം കുറിച്ച് വിശിഷ്ട വ്യക്തികൾ ദീപം തെളിയിച്ചു. പഠനത്തിൽ മികവ് പുലർത്തിയ 425 ഓളം വിദ്യാർത്ഥികളെ  ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ നൃത്തപരിപാടികൾ അരങ്ങേറി.

article-image

ീബബ

You might also like

  • Lulu Exchange
  • Straight Forward

Most Viewed