ബഹ്റൈൻ പ്രധാനമന്ത്രിയുടെ പേരിലുള്ള മാധ്യമ അവാർഡുകൾ സമ്മാനിച്ചു


ബഹ്റൈൻ പ്രധാനമന്ത്രിയുടെ നാമധേയത്തിലുള്ള മാധ്യമ അവാർഡുകൾ സമ്മാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്തു.

ലേഖന വിഭാഗത്തിൽ ഖലീൽ യുസുഫ് അർഹനായി. മാധ്യമ വിശകലന അവാർഡിന് അൽ ബിലാദ് പത്രത്തിലെ റാ ഷിദ് അൽ ഗാഇബും മികച്ച അഭിമുഖത്തിന് അൽ വത്വൻ പത്രത്തിലെ ഹസൻ അസ്സിത്രിയും അൽബിലാദിലെ മുഹമ്മദ് അൽ ജ യുസിയും അർഹരായി. ഫോട്ടോഗ്രഫി വിഭാഗത്തിൽ ബഹ്റൈൻ ന്യൂസ് ഏജൻസിയിലെ യൂസുഫ് തൽഫത് അവാർഡ് കരസ്ഥമാക്കി.

ചടങ്ങിൽ മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, എം.പി മാർ, ശൂറ കൗൺസിൽ അംഗങ്ങൾ, പൗരപ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

article-image

ചടങ്ങിൽ മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, എം.പി മാർ, ശൂറ കൗൺസിൽ അംഗങ്ങൾ, പൗരപ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

article-image

ertyery

You might also like

  • Straight Forward

Most Viewed