മാനനഷ്ടക്കേസ്: മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ്


മാനനഷ്ടക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ്. കർണാടക തെരഞ്ഞെടുപ്പിൽ ബജ്‌റംഗ്ദളിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. ജൂലൈ 10ന് സംഗ്രൂർ കോടതിയിൽ ഹാജരാകാനാണ് നിർദേശം.
ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകൻ ഹിതേഷ് ഭരദ്വാജാണ് ഖാർഗെക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിൽ ബജ്‌റംഗ്ദളിനെ അൽ ഖ്വയ്ദ പോലുള്ള ദേശവിരുദ്ധ സംഘടനകളോട് ഉപമിച്ചതായി ഹർജിക്കാരൻ ആരോപിക്കുന്നു.

article-image

tgbdxf

You might also like

  • Straight Forward

Most Viewed