പാക്ട് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട് ), അംഗങ്ങൾക്കായി ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. ജൂഫെയ്‌ർ അൽ നജ്മ ബോട്ട് ക്ലബ്ബിൽ വെച്ച് രാജീവ് മേനോന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാനും കാണാനുമായി നിരവധി പേരാണ് എത്തിയത്. HPCA ലെവൽ ഒന്ന് കോച്ച് ആയ ബില്ലി ആയിരുന്നു മുഖ്യ അതിഥി. മത്സരം നിയന്ത്രിച്ചത് അമ്പയർമാരായ അഖിൽ നായരും വിഗ്‌നേഷുമാണ്.
എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ രാം ദാസ് നായർ ക്യാപറ്റനായ തേനൂർ തെൻകൊമ്പൻസ് വിജയികളായി. ക്യാപ്റ്റൻ ശിവ് ദാസ് നായർ നയിച്ച ചിതലി ചക്കകൊമ്പൻസ് റണ്ണേർസ് അപ്പായി. വനിതാ ക്രിക്കറ്റ് മത്സരത്തിൽ ക്യാപ്റ്റൻ നൂപുര അശോക് നയിച്ച പുത്തൂർ പാരറ്റ്സ് വിജയിച്ചപ്പോൾ ക്യാപ്റ്റൻ റിയ ഗണേഷ് നയിച്ച ഷൊർണുർ സ്പാരോസ് റണ്ണേഴ്സ് അപ്പായി. ടൂർണമെന്റ് ചാമ്പ്യൻസ് പട്ടത്തിന് കബീർ, നൂപുര അശോക് എന്നിവർ അർഹരായി.
്ു്ിു്