പ്രതിപക്ഷ നേതാവിനെ ചൊല്ലി ബിജെപിയിലും തർക്കം; കാട്ടീലിന് പകരം കരന്തലജെക്ക് സാധ്യത

കർണാടക ബിജെപിയിൽ വൻ അഴിച്ചുപണിക്ക് സാധ്യത. പാർട്ടി അധ്യക്ഷസ്ഥാനത്തിനും പ്രതിപക്ഷനേതാവ് സ്ഥാനത്തിനും വേണ്ടി നേതാക്കൾ ചരടുവലി തുടങ്ങി. സംസ്ഥാനത്ത് പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ നളിന്‍ കുമാര്‍ കട്ടീല്‍ രാജി സന്നദ്ധത അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. കട്ടീല്‍ രാജിവെച്ചാല്‍ കേന്ദ്രമന്ത്രി ശോഭ കരന്തലജെയെ ബിജെപി അധ്യക്ഷയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ ശക്തരായ നേതാക്കളെ അവതരിപ്പിക്കേണ്ടതുണ്ടെന്ന ആവശ്യം ഉയര്‍ന്നതായി മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെയെങ്കില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തും പ്രതിപക്ഷ നേതൃസ്ഥാനത്തും പുതിയ മുഖങ്ങള്‍ വന്നേക്കും.
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കും ബിജെപി പുതിയ ആളിനെ പരിഗണിക്കുന്നുണ്ട്. എങ്കിലും ബസവരാജ് ബൊമ്മയ് ശക്തമായി രംഗത്തുണ്ട്. എസ് സുരേഷ് കുമാർ, അരവിന്ദ് ബെല്ലാഡ്, വി സുനിൽ കുമാർ എന്നിവരും പ്രതിപക്ഷ നേതാവ് സ്ഥാനത്തിനായി ചരടുവലിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
dffvd