വിശ്വമലയാളവുമായി മലയാളം മിഷൻ ആഗോളതല ഉദ്ഘാടനവും പ്രവേശനോത്സവവും 12 ന് ബഹ്റൈനിൽ

ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി സാംസ്കാരിക കാര്യ വകുപ്പിന് കീഴിൽ കേരള സർക്കാർ ആരംഭിച്ച മലയാളം മിഷന്റെ സമ്പൂർണ്ണമാതൃഭാഷാ സാക്ഷരതാ ദൗത്യമായ വിശ്വമലയാളം പദ്ധതിയുടെ ആഗോളതല ഉദ്ഘാടനം മെയ് 12ന് വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സാംസ്കാരികകാര്യ വകുപ്പ് മന്ത്രി സജ് ചെറിയാൻ നിർവ്വഹിക്കുമെന്നു ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗിസ് കാരക്കൽ പ്രത സമ്മേളനത്തിൽ അറിയിച്ചു. മലയാളം മിഷൻ ഇന്ത്യയ്ക്ക് പുറത്തെ ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററി ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ രുകൻ കാട്ടാക്കട വിശിഷ്ട അതിഥിയായി പങ്കെടുക്കും. വിദേശ രാജ്യങ്ങളിലെ പ്രവാസ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന കുട്ടി മലയാളവും ‘ കേരളത്തിൽ താമസിക്കുന്ന അന്യസംസ്ഥാനക്കാർക്കായി നടപ്പാക്കുന്ന ‘അനന്യമലയാള ‘വുമാണ് സർക്കാരിന്റെ മറ്റ് രണ്ട് ഭാഷാ പദ്ധതികൾ.
മലയാളം മിഷന്റെ ഇന്ത്യയ്ക്ക് പുറത്തു സ്ഥാപിക്കപ്പെട്ട ആദ്യ ചാപ്റ്ററായ ബഹ്റൈൻ ചാപ്റ്ററിനാണ് വിശ്വമലയാളം പദ്ധതിയുടെ സംഘാടന ചുമതല. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ 2023 − 24 വർഷത്തെ വിദ്യാർത്ഥികളുടെ പ്രവേശനോത്സവവും, ബഹ്റൈൻ ചാപ്റ്ററിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും നടക്കും. മെയ് 13ന് മലയാളം അദ്ധ്യാപകരുമായി മുരുകൻ കാട്ടാകട ആശയവിനിമയം നടത്തും. വാർത്താസമ്മേളനത്തിൽ സമാജം സാഹിത്യവിഭാഗം കൺവീനർ ഫിറോസ് തിരുവത്ര, മലയാളം മിഷൻ സെക്രട്ടറി ബിജു എം സതീഷ്, ജോയിന്റ് സെക്രട്ടറി രജിത അനിൽ എന്നിവർ പങ്കെടുത്തു.
arart