ഏഷ്യൻ പുരുഷ ക്ലബ് വോളിബാൾ ചാമ്പ്യൻഷിപ് ഞായറാഴ്ച ബഹ്റൈനിൽ തുടങ്ങും

ഏഷ്യൻ പുരുഷ ക്ലബ് വോളിബാൾ ചാമ്പ്യൻഷിപ് ഞായറാഴ്ച ബഹ്റൈനിൽ തുടങ്ങും. ബഹ്‌റൈൻ വോളിബാൾ അസോസിയേഷനും (ബി.വി.എ) ഏഷ്യൻ വോളിബാൾ കോൺഫെഡറേഷനും (എ.വി.സി) സംയുക്തമായാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ 23ാം എഡിഷനാണിത്. മൊത്തം 16 ടീമുകൾ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ അൽ അഹ്‌ലി ക്ലബ് രാജ്യത്തെ പ്രതിനിധാനം ചെയ്യും. ബ്രസീൽ താരം ഗബ്രിയേൽ ഡ സിൽവ, ഇറ്റാലിയൻ താരങ്ങളായ യൂസഫാനി ഹെർണാണ്ടസ്, ഡേവിഡ് സൈത എന്നിവരുമായി ടീം കരാർ ഒപ്പുവെച്ചു. മൂന്നു കളിക്കാരും നാളെ ബഹ്‌റൈനിലെത്തി പരിശീലനം ആരംഭിക്കുമെന്നാണ് കരുതുന്നത്. 2007ലെ ചാമ്പ്യൻഷിപ്പും ബഹ്‌റൈനിലാണ് നടന്നത്.
മത്സരത്തിലെ വിജയികൾ ഡിസംബർ ആറു മുതൽ 10 വരെ ഇന്ത്യയിൽ നടക്കുന്ന വോളിബാൾ മെൻസ് ക്ലബ് ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത നേടും.
e57r57