കെഎംസിസി ബഹറൈൻ നാൽപത്തിയഞ്ചാം വാർഷികം മെയ്‌ 5ന്


കെഎംസിസി ബഹറൈൻ നാൽപത്തിയഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ മെയ്‌ 5 വെള്ളിയാഴ്ച്ച വൈകുന്നേരം 6.30നു  ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് കെഎംസിസി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പതിനായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് 

പ്രതീക്ഷിക്കുന്നു. മുസ്ലിം ലീഗ് പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ അഭിമാനമായ പത്മശ്രീ എംഎ യൂസഫലി വിശിഷ്ടാതിഥി  ആയി പങ്കെടുക്കും. കേരള പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി  ഗസ്റ്റ് ഓഫ് ഹോണർ  ആയിരിക്കും. അന്നേ ദിവസം സിനിമാ താരങ്ങളടങ്ങുന്ന  കലാകാരൻമാരുടെ മ്യൂസിക്കൽ ആൻഡ് കോമഡി നൈറ്റും കൂടാതെ ഗൾഫിൽ വ്യത്യസ്ത മേഖലകളിൽ സംഭാവനകൾ അർപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്യും.

article-image

്േപുമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed