ഇന്ത്യൻ ക്ലബ്ബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2026 നവംബർ 19 മുതൽ; രജിസ്ട്രേഷൻ ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബ് സംഘടിപ്പിക്കുന്ന 'ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2026' നവംബർ 19 മുതൽ 28 വരെ ക്ലബ്ബ് പരിസരത്ത് വെച്ച് നടക്കും. പുരുഷ ഡബിൾസ്, വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്, മാസ്റ്റേഴ്സ് ഡബിൾസ് (45+, 50+) എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ബഹ്‌റൈനിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും ബാഡ്മിന്റൺ താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ നവംബർ 15-ന് മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. മത്സരങ്ങളുടെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ക്ലബ്ബ് ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ (39198193), ടൂർണമെന്റ് ഡയറക്ടർ ബിജോയ് കമ്പ്രത്ത് (39025573) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

article-image

sdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed