കൊല്ലം പ്രവാസി അസോസിയേഷൻ ;മെമ്പേഴ്സ് പോർട്ടൽ ലോഞ്ച് ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (KPA) അംഗങ്ങൾക്കായി വികസിപ്പിച്ചെടുത്ത മെമ്പേഴ്സ് പോർട്ടലിന്റെയും മൊബൈൽ ആപ്പിന്റെയും ഔദ്യോഗിക ഉദ്ഘാടനം 'KPA Education Excellence Award 2026' വേദിയിൽ വെച്ച് നടന്നു. Webme WLL സ്ഥാപകയും സി.ഇ.ഒയുമായ ഹർഷ ശ്രീഹരി പോർട്ടലിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നിർവഹിച്ചു.
അംഗത്വ അപേക്ഷ നൽകാനും അംഗങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കാനും അസോസിയേഷൻ സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താനും സഹായിക്കുന്നതാണ് പുതിയ ഡിജിറ്റൽ സംവിധാനം. പോർട്ടലിന്റെ സവിശേഷതകൾ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ വിശദീകരിച്ചു.
ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ബാബുരാജൻ, ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ എക്സിക്യൂട്ടീവ് മെമ്പർ മിഥുൻ മോഹൻ, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ട്രഷറർ ബിനു കുണ്ടറ, വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, അസിസ്റ്റന്റ് ട്രെഷറർ സിദ്ദിഖ്ഷാൻ എന്നിവരും പങ്കെടുത്തു.

