1.66 ലക്ഷം ദീനാറിന്റെ മയക്കുമരുന്നുമായി 3 ഏഷ്യൻ വംശജർ ബഹ്റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: വൻ മയക്കുമരുന്ന് ശേഖരവുമായി മൂന്ന് ഏഷ്യൻ വംശജരെ ബഹ്റൈനിൽ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വിപണിയിൽ ഏകദേശം 1.66 ലക്ഷം (1,66,000) ബഹ്റൈനി ദീനാർ വിലമതിക്കുന്ന മയക്കുമരുന്നും ലഹരിവസ്തുക്കളുമാണ് ഇവരിൽ നിന്ന് ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മൂവർ സംഘത്തെ വലയിലാക്കിയത്. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മയക്കുമരുന്ന് മാഫിയകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, ലഹരിമരുന്ന് വിൽപനയോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ 996 എന്ന നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
sdsd

