ഇന്ത്യൻ സ്‌കൂൾ ജൂനിയർ ക്യാമ്പസിൽ ട്രാഫിക് ബോധവൽക്കരണം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: റോഡ് സുരക്ഷയും ഉത്തരവാദിത്തമുള്ള പൗരബോധവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ റിഫ ജൂനിയർ ക്യാമ്പസിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കുട്ടികൾക്കായി സംവേദനാത്മക ക്ലാസുകൾ നടന്നത്.
ട്രാഫിക് അടയാളങ്ങൾ തിരിച്ചറിയൽ, സീറ്റ് ബെൽറ്റ് ധരിക്കൽ, സെബ്ര ക്രോസിംഗ് ഉപയോഗിക്കൽ, സിഗ്നലുകൾ പാലിക്കൽ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പ്രായോഗിക ഉദാഹരണങ്ങളിലൂടെ കുട്ടികൾക്ക് വിശദീകരിച്ചു നൽകി.
ബോധവൽക്കരണ പരിപാടി വിജയകരമായി സംഘടിപ്പിച്ച ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
sdfsdf

