നവഭാരത് ബഹ്റൈൻ തമിഴ് ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

നവഭാരത് ബഹ്റൈൻ തമിഴ് ഘടകത്തിന്റെ നേതൃത്വത്തിൽ മുഹറഖ് കിംങ്ങ് അഹമദ് മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരള, ആന്ധ്രാപ്രദേശ്, കർണ്ണാടക, ഉത്തരേന്ത്യൻ, ഘടകങ്ങളിലെ ഒട്ടനവധി പേർ പങ്കെടുത്തു. ജീവദാനം തന്നെയാണ് രക്തദാനം എന്ന് നവഭാരതിന്റെ രക്ഷാധികാരി പ്രദീപ് ഓർമ്മിപ്പിച്ചു. ഭാരതീയർ ഏതൊരു രാജ്യക്കാരനും മാതൃകയാണെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി റിതു പറഞ്ഞു. വരും നാളുകളിലും കേരളാ, തമിഴ്, ആന്ധ്ര പ്രദേശ്, കർണ്ണാടക, ഉത്തരേന്ത്യ ഘടകങ്ങളും സമാന രീതിയിലുള്ള സേവാ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ തീരുമാനിച്ചു.
GFHGF
JFJYFHUYT