സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ ഗ്രാൻഡ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ ഗ്രാൻഡ് ഇഫ്താർ സംഗമം സമസ്ത പ്രസിഡൻറ് സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങളുടെ ദുആഓടെ ആരംഭിച്ചു. സമസ്ത ഗുദൈബിയ സദർ മുഅല്ലിം അസ്ലം ഹുദവി കണ്ണാടി പറമ്പ് ,സമസ്ത വൈസ് പ്രസിഡൻറ് സൈദ് മുഹമ്മദ് വഹബി, ഏരിയ പ്രസിഡൻറ് അബൂബക്കർ ഹാജി മുട്ടുങ്ങൾ, അഷ്റഫ് കാട്ടിൽ പീടിക, ഉസ്മാൻ ടി പി,അഷ്റഫ് കക്കാട്, അബ്ദുൽഅസീസ് എടിസി, നൗഷാദ് കണ്ണൂർ, ഫാറൂക്ക് കണ്ണൂർ, ബഷീർ മുട്ടന്നൂർ, റബിഹ്,നിസാം ഫസൽ, സിദ്ദിഖ് കരിപ്പൂർ, ഹാരിസ് മുണ്ടേരി, കേന്ദ്ര ട്രഷററ് എസ് എം അബ്ദുൽ വാഹിദ്, ശഹീർ കാട്ടാ്പള്ളി, കാസിം റഹ്മാനി, ഷറഫുദ്ദീൻ മറയമങ്ങളും, മറ്റു സമസ്ത ഹൂറ, ഉമ്മുൽ ഹസം, ഗലാലി, ജിധാ് ,കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ഷാഫി പാറക്കട്ട, ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ കണ്ണൂർ ജില്ലാ പ്രസിഡൻറ് മഹ്മൂദ് പേരിംഗത്തൂർ, തലാൽ ഗ്രൂപ്പ് എംഡി. ഹാഷിം വില്ല്യാപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. അൽഹുദ തലീമുൽ ഖുർആൻ മദ്റസ രക്ഷിതക്കൾ, വിദ്യാർത്ഥികളടക്കം ആയിരത്തോളം പേർ പങ്കെടുത്ത ഇഫ്താർ സംഗമം മുൻ വർഷത്തേക്കാൾ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടിയിൽ സാമ്പത്തികമായും വെള്ളം,ഫ്രൂട്ട്സ് മുതലായ കാര്യങ്ങൾക്കും സഹായിച്ചവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന സദസ്സ് സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ നേതൃത്വം നൽകി.
GCCVBVB
DFGFDDFHG