മുഹറഖ് കെ.എം.സി.സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മുഹറഖ് കെ.എം.സി.സി പ്രതിവാര സ്വലാത്ത് മജ്‍ലിസും ഇഫ്താർ സംഗമവും സി.എച്ച് സെന്റർ കലക്ഷൻ ഉദ്ഘാടനവും നടന്നു. ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി സി.എച്ച് സെന്റർ കലക്ഷൻ ഉദ്ഘാടനം നിർവഹിച്ചു. മുഹറഖ് കെ.എം.സി.സി പ്രസിഡന്റ് അഷ്റഫ് ബേങ്ക് റോഡ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് തുളിപ്പ്, എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ, സംസ്ഥാന കെ.എം.സി.സി സെക്രട്ടറി ശരീഫ് വല്യാപ്പള്ളി, സലീം തളങ്കര, മുസ്തഫ കരുവാണ്ടി, കരീം കുളമുള്ളതിൽ എന്നിവർ സംസാരിച്ചു. റഫീഖ് ദാരിമി മേലാറ്റൂർ പ്രാർത്ഥന നിർവഹിച്ചു. ഷറഫുദ്ദീൻ മൂടാടി, ഷഫീഖ് മുറൂജ്, ഉമർ ഉസ്താദ് വയനാട്, യൂസഫ് തൊടുന്നൂർ നേതൃത്വം നൽകി.
dfgfhfdhfgh