ആർ എസ് സി മുഹറഖ് സോൺ തർതീൽ മത്സരങ്ങൾക്ക് ഇഫ്താറോടെ സമാപനം


ആർ എസ് സി ആറാമത് എഡിഷൻ തർതീൽ- ഖുർആൻ മത്സരങ്ങളുടെ ഭാഗമായി നടന്ന മുഹറഖ് സോൺ തർതീൽ പ്രോഗ്രാമിന് സമാപനം. കസീനോ , ഗുദൈബിയ്യ , ഹിദ്ദ് ഭാഗങ്ങളിലെ അനേകം വിദ്യാർത്ഥികൾ ഖുർആൻ പാരായണം , മനഃപാഠം , ഖുർആൻ ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുത്തു. സെക്ടർ അടിസ്ഥാനത്തിൽ ഗുദൈബിയ സെക്ടർ ഒന്നാം സ്ഥാനവും, ഹിദ്ദ് സെക്ടർ രണ്ടാം സ്ഥാനവും, കസീനോ സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഖുർആൻ പാരായണവും പഠനവും പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ അടിസ്ഥാനത്തിൽ നടത്തി വരുന്ന തർതീൽ മത്സരത്തിന്റെ ബഹ്‌റൈൻ ഗ്രാന്റ് ഫിനാലെ നാഷനൽ മത്സരം ഏപ്രിൽ 14 ന് മനാമയിൽ വെച്ച് നടക്കും. ഗ്രാന്റ് ഫിനാലെയിൽ മുഹറഖിന് വേണ്ടി സോൺ തല വിജയികൾ പങ്കെടുക്കും .

ഗുദൈബിയ്യയിൽ വെച്ച് നടന്ന മുഹറഖ് സോൺ തർതീൽ ഷബീർ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ ഐ സി എഫ് നാഷനൽ പ്രതിനിധി മമ്മൂട്ടി മുസ്‌ലിയാർ വയനാട് ഉദ്ഘാടനം നിർവഹിച്ചു . ആർ എസ് സി നാഷനൽ പ്രതിനിധികളായി അഷ്‌റഫ് മങ്കര , നസീർ , ശിഹാബ് പരപ്പ , മുഹമ്മദ് സഖാഫി , അബ്ദു റഹ്‌മാൻ , റഷീദ് തെന്നല തുടങ്ങിയവർ സംബന്ധിച്ചു. ഹബീബ് , മുഹമ്മദ് മണ്ണാർക്കാട് , സകരിയ്യ , ബക്തിയാർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാമിൽ സംബന്ധിച്ച മുഴുവൻ പേർക്കും ഇഫ്താർ വിഭവങ്ങൾ ഒരുക്കി.

article-image

xfgfdgfdfdg

You might also like

Most Viewed