തൊഴിലുറപ്പ് പദ്ധതി മാറ്റം: രാജ്യവ്യാപക പ്രക്ഷോഭം
ഷീബ വിജയൻ
തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം വരുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങും. ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിനാൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ ഇത് നിയമമാകും. വിബി ജി റാം ജി ബില്ലിനെതിരെ കോൺഗ്രസ്, സി.പി.എം, സി.പി.ഐ പാർട്ടികൾ 22-ന് ജന്തർ മന്ദറിൽ സമരം സംഘടിപ്പിക്കും. കേരളത്തിൽ യു.ഡി.എഫ് ശക്തമായ സമരത്തിന് ആസൂത്രണം ചെയ്യുന്നു. പദ്ധതിയുടെ കരട് തയ്യാറാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൺ ഡ്രീസ് സമരത്തിൽ പങ്കെടുക്കും. 27-ന് കോൺഗ്രസ് പ്രവർത്തകസമിതി യോഗം ചേർന്ന് ഭാവി സമരപരിപാടികൾ തീരുമാനിക്കും.
zxxzxzxz
