എം.എം.ടി മലയാളി മനസ്സ്, ബഹ്‌റൈന്റെ 54ആം ദേശീയ ദിനാഘോഷം സംയുക്തമായി ആഘോഷിച്ചു


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ എം.എം.ടി മലയാളി മനസ്സ്, ബഹ്‌റൈന്റെ 54-ാം ദേശീയ ദിനാഘോഷവും സംഘടനയുടെ എട്ടാം വാർഷികവും സംയുക്തമായി ആഘോഷിച്ചു. സിഞ്ച് അൽ അഹ്‌ലി ക്ലബ് ഓഡിറ്റോറിയത്തിൽ 'സ്നേഹ സ്പർശം 2025' എന്ന പേരിൽ സംഘടിപ്പിച്ച ഈ പരിപാടി കലാസാംസ്കാരിക വിരുന്നിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയ ഒന്നായിരുന്നു.

എം.എം.ടി പ്രസിഡന്റ് ഫിറോസ് മാഹിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സംഘടനയുടെ രക്ഷാധികാരിയും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് സെൽ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റും ഗ്ലോബൽ പി.ആർ.ഒയുമായ സുധീർ തിരുനിലത്ത്, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഫസൽ ഭായ്, പ്രവാസി ഗൈഡൻസ് ഫോറം പ്രസിഡന്റും കൗൺസിലറുമായ ബിനു ബിജു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. എബിമോൻ യോഹന്നാൻ സ്വാഗതവും ജീന കൃതജ്ഞതയും രേഖപ്പെടുത്തി.

സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിധ്യമായ സാബു ചിറമേലിന് ചടങ്ങിൽ വെച്ച് 'സ്നേഹ സ്പർശം 2025' പുരസ്‌കാരം നൽകി ആദരിച്ചു. കൂടാതെ സംഘടനയുടെ സീനിയർ മെമ്പേഴ്‌സിന് മൊമെന്റോകളും സമ്മാനിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ഓട്ടിസം ബാധിച്ച ഒരു കുട്ടിക്ക് സ്പീച്ച് തെറാപ്പിക്കാവശ്യമായ സഹായവും, അടുത്തിടെ ബഹ്‌റൈനിൽ വെച്ച് പിതാവ് മരണപ്പെട്ട മൂന്ന് കുട്ടികളടങ്ങുന്ന പ്രവാസി കുടുംബത്തിന് സാമ്പത്തിക സഹായവും ചടങ്ങിൽ വെച്ച് കൈമാറി.

ഹാസ്യ താരം മഹേഷ് കുഞ്ഞുമോൻ അവതരിപ്പിച്ച മിമിക്രി ഷോയും, ഗായകൻ മിഥുൻ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം പാർവതി എന്നിവർ നയിച്ച ഗാനസന്ധ്യയും കാണികൾക്ക് മികച്ച ദൃശ്യ-ശ്രാവ്യ അനുഭവം സമ്മാനിച്ചു. ഔറയുടെ ബാനറിൽ അവതരിപ്പിക്കപ്പെട്ട പരിപാടികൾക്ക് ഇഷിക പ്രദീപും ധനേഷും അവതാരകരായിരുന്നു. എം.എം.ടി കോർഡിനേറ്റർ ജി. ആനന്ദിന്റെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

article-image

േ്േ

You might also like

  • Straight Forward

Most Viewed