ഈദുൽ വതൻ' ആഘോഷങ്ങൾ സംഘടിപ്പിച്ച് കെ.എം.സി.സി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര/മനാമ

ബഹ്‌റൈന്റെ 54-ാമത് ദേശീയദിനത്തോടനുബന്ധിച്ച് 'ഈദുൽ വതൻ' ആഘോഷങ്ങൾ സംഘടിപ്പിച്ച് കെ.എം.സി.സി ബഹ്‌റൈൻ. മനാമയിൽ നടന്ന വിപുലമായ സാംസ്കാരിക സംഗമം ബഹ്‌റൈൻ പാർലമെന്റ് അംഗം അഹമ്മദ് സബാ അൽസലൂം ഉദ്ഘാടനം ചെയ്തു. ആക്റ്റിംഗ് പ്രസിഡന്റ് എ.പി. ഫൈസൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇൻഡോ-അറബ് സംസ്കാരങ്ങൾ പ്രതിഫലിച്ച ചടങ്ങിൽ കുട്ടികൾ അവതരിപ്പിച്ച അറബിക് ഡാൻസ്, ഒപ്പന, ദഫ്മുട്ട് എന്നിവയും ഒലീവ് സാംസ്കാരിക വിഭാഗത്തിന്റെ കോൽകളിയും ശ്രദ്ധേയമായി. സംസ്ഥാന സെക്രട്ടറി അഷറഫ് കാട്ടിൽപീടിക ആമുഖഭാഷണവും മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ആശംസയും നേർന്നു. ഹുസൈൻ അൽ സലൂം ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര സ്വാഗതവും സലീം തളങ്കര നന്ദിയും പറഞ്ഞു. ബഹ്‌റൈനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച പരിപാടി സാംസ്കാരിക വൈവിധ്യങ്ങൾ കൊണ്ട് മിഴിവുറ്റതായി.

article-image

adeqswdwsaads

You might also like

  • Straight Forward

Most Viewed