കുടുംബ സൗഹൃദവേദി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര/മനാമ
ബഹ്‌റൈൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി കുടുംബ സൗഹൃദവേദി അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൽമാബാദിലെ കൂഹ്ജി, ഒളിമ്പിക് ലേബർ ക്യാമ്പുകളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുന്നൂറിലധികം തൊഴിലാളികൾ പങ്കെടുത്ത ക്യാമ്പിന്റെ ഉദ്ഘാടനം ഫ്രാൻസിസ് കൈതാരത്ത് നിർവ്വഹിച്ചു. ചടങ്ങിൽ അജിത്ത് കണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. ബോബി പുളിമൂട്ടിൽ സ്വാഗതം ആശംസിച്ചു. ആരോഗ്യ പരിശോധനകൾക്ക് പുറമെ, കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും തൊഴിലാളികൾക്കൊപ്പം ദേശീയദിനം ആഘോഷിച്ചു. മണിക്കുട്ടൻ, സജി ജേക്കബ്, അൻവർ നിലമ്പൂർ, സയിദ് ഹനീഫ്, മൻഷീർ കൊണ്ടോട്ടി, കാത്തു സച്ചിൻദേവ്, ജേക്കബ് തേക്കുതോട് തുടങ്ങി നിരവധി പ്രമുഖർ പരിപാടികൾക്ക് നേതൃത്വം നൽകി.
aswsdasa
