സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈന്റെ 54-ാമത് ദേശീയദിനാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര/മനാമ
പ്രമുഖ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം രാജ്യത്തിന്റെ 54-ാമത് ദേശീയദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജു ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെവൻ ആർട്സ് പ്രസിഡന്റ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആക്ടിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു. മനോജ് മയ്യന്നൂർ, ഇ.വി. രാജീവൻ, സോവിച്ചൻ ചേനാട്ടുശ്ശേരി, അബ്ദുൽ മൻഷീർ, സയ്യിദ് ഹനീഫ്, ജ്യോതിഷ് പണിക്കർ, ഡോ. ശ്രീദേവി, വി.സി. ഗോപാലൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ലേഡീസ് വിങ് പ്രതിനിധികളായ അഞ്ചു സന്തോഷ്, മുബീന മൻഷീർ, അഞ്ജന വിനീഷ് എന്നിവരും വിവിധ മേഖലകളിൽ നിന്നുള്ള സാംസ്കാരിക പ്രവർത്തകരും ആഘോഷങ്ങളിൽ പങ്കെടുത്തു. ബഹ്‌റൈന്റെ പൈതൃകവും സംസ്കാരവും ഉയർത്തിക്കാട്ടുന്ന വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.
sasaadsdsa
