ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു


ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ഇഫ്താർ വിരുന്ന് ഒരുക്കി. ഹൂറ ചാരിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഹംസ മേപ്പാടി ഇഫ്താർ സന്ദേശം നൽകി. സംശുദ്ധവും ആത്മാർത്ഥവുമായ കർമ്മങ്ങളിലൂടെ ആത്മീയമായി ഉയരുവാനും അതിലൂടെ കൂടുതൽ പ്രപഞ്ച സൃഷ്ടാവിനോട് അടുപ്പം നേടാനും വ്രത കാലം പരമാവധി പ്രയോജനപ്പെടുത്താനും അദ്ദേഹം ഉപദേശിച്ചു. അൽ ഫുർഖാൻ സെന്റർ ആക്റ്റിങ് പ്രസിഡന്റ് മൂസ സുല്ലമി ജനറൽ സെക്രട്ടറി സുഹൈൽ മേലടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റഷീദ് ബാലുശ്ശേരി, സലാം ഇടത്താനാട്ടു കര, അബ്ദുള്ള, പ്രസൂൺ, ആഷിക്, സഫീർ തുടങ്ങിയവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് സിറാജ് മേപ്പയൂർ ആദ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി നൂറുദ്ധീൻ ഷാഫി സ്വാഗതവും മുമ്നാസ് നന്ദിയും പറഞ്ഞു.

article-image

ghfghgfhgf

You might also like

Most Viewed