ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ ബഹ്റൈൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു
പ്രദീപ് പുറവങ്കര/മനാമ
ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ ബഹ്റൈൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദേശീയ പതാക ഉയർത്തിയതോടെയും ദേശീയ ഗാനാലാപനത്തോടെയും ആരംഭിച്ച പരിപാടിയിൽ ഖുർആൻ പാരായണവും നടന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തങ്ങളും ബഹ്റൈന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും ആഘോഷിക്കുന്ന കവിതകളും ശ്രദ്ധേയമായി. സംസ്‌കാരിക പരിപാടിയുമായി ബന്ധപ്പെട്ട അൽ ജൽവയുടെ പരമ്പരാഗത അവതരണവും നടന്നു. അധ്യാപകരെയും ജീവനക്കാരെയും അവരുടെ സമർപ്പണത്തിനും സേവനത്തിനും ചടങ്ങിൽ ആദരിച്ചു. സ്കൂൾ ഭരണസമിതി അംഗങ്ങളും പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമിയും പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
adsdsdsds
