പീഡനം; ചെന്നൈ കലാക്ഷേത്ര അദ്ധ്യാപകൻ അറസ്റ്റിൽ


തമിഴ്‌നാട്ടിലെ പ്രശസ്തമായ ക്ലാസിക്കൽ ആർട്സ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. ഒരു മുൻ വിദ്യാർത്ഥി നൽകിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കലാക്ഷേത്ര ഫൗണ്ടേഷന്റെ രുക്മിണി ദേവി കോളജ് ഓഫ് ഫൈൻ ആർട്സിൽ നൃത്തം പഠിപ്പിക്കുന്ന ഹരി പത്മനെ ഇന്ന് രാവിലെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.

ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപര്യമുണ്ടെന്നും ആരും അറിയുന്നില്ലെന്നും പറഞ്ഞാണ് അസിസ്റ്റന്റ് പ്രൊഫസർ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതെന്ന് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നു. ഇത് നിരസിച്ചതോടെ പ്രതികാര മനോഭാവത്തോടെ പെരുമാറാൻ തുടങ്ങിയെന്നും, തനിക്ക് ലഭിക്കേണ്ട അവസരങ്ങൾ നിഷേധിക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.

അതേസമയം തൊണ്ണൂറോളം വിദ്യാർത്ഥികളും സ്ത്രീകളും പ്രൊഫസറുടെ ലൈംഗികാതിക്രമം, ബോഡി ഷെയ്മിംഗ് എന്നിവ ആരോപിച്ച് തമിഴ്‌നാട് സംസ്ഥാന വനിതാ കമ്മീഷൻ മേധാവി എ.ആർ കുമാരിക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ മൂന്ന് റിപ്പർട്ടറി ആർട്ടിസ്റ്റുകളുടെ പേരുകളും ഉൾപ്പെടുന്നുണ്ട്.

article-image

ോൂേൂ

You might also like

Most Viewed