ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗാ​ർ​ഡ​ൻ ഷോ ​2023ന് തുടക്കമായി


“ജലം: ജീവിതത്തിന്റെ നവീകരണം” എന്ന മുദ്രാവാക്യത്തിൽ എക്സിബിഷൻ വേൾഡിൽ ആരംഭിച്ച ബഹ്‌റൈൻ ഇന്റർനാഷനൽ ഗാർഡൻ ഷോയുടെ 2023 എഡിഷൻ ഇസ ബിൻ സൽമാൻ എജ്യുക്കേഷണൽ ചാരിറ്റബിൾ എൻഡോവ്‌മെന്റ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും രാജാവിന്റെ പത്നിയും നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റിന്റെ ഉപദേശക സമിതി പ്രസിഡന്റുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹീം ആൽ ഖലീഫയുടെയും രക്ഷാകർതൃത്വത്തിലാണ് എക്സിബിഷൻ നടക്കുന്നത്.

18,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 176-ലധികം പ്രദർശകരാണ് അവരുടെ ഉത്പന്നങ്ങളുമായി എക്സിബിഷനിൽ പങ്കെടുക്കന്നത്. രാവിലെ പത്ത് മണി മുതൽ രാത്രി 9 മണി വരെ മാർച്ച് 12 വരെയാണ് പ്രദർശനം നടക്കുന്നത്. ഉദ്യാനപരിപാലനം സംബന്ധിച്ച അനുഭവങ്ങളും അഭിപ്രായങ്ങളും കൈമാറാനും പൂന്തോട്ട പരിപാലനം, ഹരിത ഇടങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയിലെ മികച്ച മാർഗങ്ങളെയും കുറിച്ച് അവബോധം വളർത്താനുമുള്ള അവസരങ്ങൾക്ക് മേള അവസരമൊരുക്കും.

article-image

ghdfghdf

You might also like

Most Viewed