കള്ളനോട്ട് കേസ്; എടത്വ കൃഷി ഓഫീസർ എം. ജിഷമോൾക്ക് സസ്പെൻഷൻ


കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ എം. ജിഷമോളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഘത്തിലെ മറ്റുള്ളവർക്കും വേണ്ടിയും പോലീസ് അന്വേഷണം ഊർജിതമാക്കി. കോൺവെന്‍റ് സ്ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ‍ ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകൾ‍ കണ്ട് ബാങ്ക് അധികൃതർക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുവരാൻ കാരണം.

ജിഷമോളുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നൽ‍കിയ നോട്ടുകളാണെന്ന് ഇതെന്ന് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു. തുടർ‍ന്ന് ജിഷയുടെ വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റുണ്ടായത്.

article-image

ൈൂാൈൂ

You might also like

Most Viewed