മുൻ എം പിയിൽനിന്ന് പണം തട്ടിയ ഏഷ്യൻ വംശജർക്ക് മൂന്നുവർഷം തടവ്

മുൻ പാർലമെന്‍റ് അംഗത്തിൽനിന്ന് പണം തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് ഏഷ്യൻ വംശജർക്ക് മൂന്നുവർഷം തടവിന് ഒന്നാം ഹൈ റിവിഷൻ കോടതി വിധി. അപ്ഡേറ്റ് ചെയ്യാനെന്ന പേരിൽ വിവരങ്ങൾ കൈക്കലാക്കിയാണ് 1800 ദീനാർ പ്രതികൾ കൈക്കലാക്കിയത്. വിദേശ നാണയ വിനിമയ കമ്പനിയിൽ നിന്നെന്ന വ്യാജേന ബന്ധപ്പെട്ടാണ് വിവരങ്ങൾ ശേഖരിച്ചത്. പിന്നീടാണ് തന്‍റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 1800 ദീനാർ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പരാതി നൽകുകയും പൊലീസ് അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു.
ERGEGERG