എഫ് വൺ - വിജയകിരീടം ചൂടി റെഡ് ബുൾ താരം മാക്‌സ് വെർസ്റ്റാപ്പൻ

2023 ലെ കാറോട്ട മത്സരങ്ങളുടെ സീസൺ ആരംഭിച്ച ബഹ്റൈൻ ഗ്രാൻഡ് പ്രിയിൽ റെഡ് ബുൾ താരം മാക്‌സ് വെർസ്റ്റാപ്പൻ ജേതാവായി. റെഡ് ബുളിന്റെ തന്നെ സഹതാരം സെർജിയോ പെരെസിനെ 11.9 സെക്കന്റിന് പരാജയപ്പെടുത്തിയാണ് മാക്‌സ് വെർസ്റ്റാപ്പൻ വിജയിയായത്. ആസ്റ്റമ്‍ മാർട്ട് താരം ഫെർണാണ്ടോ അലെൻസ് മൂന്നാമതായി ഫിനിഷ് ചെയ്തു. സാഖിറിലെ ബഹ്റൈൻ അന്താരാഷ്ട്ര സെർക്യൂട്ടിൽ വെച്ച് നടന്ന മത്സരങ്ങൾ കാണാനായി ആയിരങ്ങളാണ് എത്തിയത്.
ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവാകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയടക്കമുള്ള പ്രമുഖർ ഫൈനൽ മത്സരം കാണാനായി എത്തിയിരുന്നു. ബഹ്റൈനെ അന്താരാഷ്ട്ര കായിക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന പരിപാടിയായ ഫോർമുല വൺ കാറോട്ടമത്സരം 2004 മുതൽക്കാണ് ഇവിടെ ആരംഭിച്ചത്. 99,500 പേർ മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരം വീക്ഷിക്കാനെത്തിയതായി ബിഐസി ചെയർമാൻ അരിഫ് റഹിമി അറിയിച്ചു.
jhjhgjh